ആമസോൺ ബ്ലാക്ക് ഫ്രൈഡേയിൽ iPhone 16 ഡിസ്കൗണ്ട്, ബാങ്ക് ഓഫറുകൾ.
Photo Credit: Apple
ഐഫോൺ 16 സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണാവസരം വന്നു ചേർന്നിരിക്കുന്നു. ആമസോൺ ബ്ലാക്ക് ഫ്രൈഡേ സെയിലിന്റെ ഭാഗമായി ഐഫോൺ 16 ഇപ്പോൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. ഈ ഓഫർ സെയിലിൽ മാർക്കറ്റ് വിലയേക്കാൾ വളരെയധികം കുറഞ്ഞ നിരക്കിലാണ് ഐഫോൺ 16 വിൽക്കുന്നത്. ആമസോൺ ഐഫോൺ 16-ന് നേരിട്ടു ഡിസ്കൗണ്ട് നൽകുക മാത്രമല്ല ചെയ്യുന്നത്. മറിച്ച്, ഡീൽ കൂടുതൽ മികച്ചതാക്കാൻ നിരവധി എക്സ്ട്രാ ഓഫറുകളും ഇതിനൊപ്പമുണ്ട്. വാങ്ങുന്നവർക്ക് ബാങ്ക് ഓഫറുകൾ ഉപയോഗിച്ചു വില കൂടുതൽ കുറയ്ക്കാൻ കഴിയും, കൂടാതെ പഴയ ഫോണുകൾക്ക് ഉയർന്ന മൂല്യം നൽകുന്ന എക്സ്ചേഞ്ച് ഓഫറുകളും ഉണ്ട്. ഇതിനുപുറമെ, ഉപഭോക്താക്കളെ കൂടുതൽ പണം ലാഭിക്കാൻ സഹായിക്കുന്നതിന് ആമസോൺ ചില എക്സ്ട്രാ ഡീൽ ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ബ്ലാക്ക് ഫ്രൈഡേ വർഷത്തിലെ ഏറ്റവും വലിയ സെയിൽ ഇവന്റുകളിൽ ഒന്നായതിനാൽ, കുറഞ്ഞ വിലയ്ക്ക് അവരുടെ പ്രിയപ്പെട്ട ഉൽപ്പന്നങ്ങൾ വാങ്ങാൻ ആളുകൾക്ക് നല്ല അവസരമാണ്. ആമസോണിലെ നിരവധി ഉൽപന്നങ്ങൾ വ്യത്യസ്ത തരം ഓഫറുകളിൽ സെയിലിൽ ലഭ്യമാണ്.
79,900 രൂപയെന്ന പ്രാരംഭ വിലയിലാണ് 128 ജിബി സ്റ്റോറേജുള്ള ഐഫോൺ 16-ൻ്റെ അടിസ്ഥാന മോഡൽ 2024-ൽ ഇന്ത്യയിൽ പുറത്തിറങ്ങിയത്. ഈ വർഷം ഐഫോൺ 17 പുറത്തിറങ്ങിയതിനു പിന്നാലെ, ആപ്പിൾ ഐഫോൺ 16-ന്റെ വില 69,900 രൂപയായി കുറച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതേസമയം, ആമസോൺ ബ്ലാക്ക് ഫ്രൈഡേ സെയിലിനിടെ, ഫോൺ 62,900 രൂപ എന്ന കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്, ഇത് കുറഞ്ഞ നിരക്കിൽ പ്രീമിയം സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് മികച്ചൊരു ഓപ്ഷനാണ്.
വിൽപ്പനയുടെ ഭാഗമായി, ആമസോൺ ഐഫോൺ 16-ന് 3,000 രൂപയുടെ നേരിട്ടുള്ള ഡിസ്‌കൗണ്ട് ആദ്യം നൽകുന്നു. ഇതിലൂടെ ഫോണിന്റെ വില 66,900 രൂപയായി കുറയുന്നു. ഈ കിഴിവിന് പുറമേ, വില കൂടുതൽ കുറയ്ക്കാൻ ഉപഭോക്താക്കൾക്ക് ബാങ്ക് ഓഫറുകളും ഉപയോഗിക്കാം. 4,000 രൂപ വരെ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് നൽകുന്ന ബാങ്ക് ഡീലിലൂടെ ഉപയോക്താക്കൾക്ക് ചെലവ് 62,900 രൂപയായി കുറയ്ക്കാൻ കഴിയും. 128GB സ്റ്റോറേജുള്ള ഐഫോൺ 16-ന്റെ അഞ്ച് കളർ ഓപ്ഷനുകളിലും ഈ ഓഫറുകൾ ലഭ്യമാണ്.
ഐസിഐസിഐ ബാങ്ക്, എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് മുഴുവൻ പണമടയ്ക്കുമ്പോൾ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. മുഴുവൻ തുകയും ഒരേസമയം അടയ്ക്കാൻ ആഗ്രഹിക്കാത്ത ഉപഭോക്താക്കൾക്ക് ഇഎംഐ ഓപ്ഷനുകളും തിരഞ്ഞെടുക്കാം. നിരവധി ജനപ്രിയ ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകൾ ഈ സെയിലിൽ ലഭിക്കുന്നുണ്ട്.
പുതിയ സ്മാർട്ട്‌ഫോണിന്റെ വില കൂടുതൽ കുറയ്ക്കാൻ സഹായിക്കുന്ന എക്സ്ചേഞ്ച് ഓഫറും ആമസോൺ നൽകുന്നു. 47,650 രൂപ വരെ ഇതിലൂടെ ലാഭിക്കാൻ കഴിയും. എന്നാൽ കൃത്യമായ എക്‌സ്‌ചേഞ്ച് മൂല്യം നിങ്ങളുടെ പഴയ ഫോണിന്റെ മോഡൽ, അതിന്റെ നിലവിലെ അവസ്ഥ, നിങ്ങളുടെ പ്രദേശത്ത് ഈ ഓഫർ ലഭ്യമാണോ എന്നതിനെയെല്ലാം ആശ്രയിച്ചിരിക്കും. എക്‌സ്‌ചേഞ്ച് തുക ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും എന്നതിനാൽ ഉപഭോക്താക്കൾ വിശദാംശങ്ങൾ ശ്രദ്ധാപൂർവ്വം പരിശോധിക്കണം. എക്‌സ്‌ചേഞ്ച് ഓഫർ ഉപയോഗിക്കുന്നതിന് മുമ്പ് വാങ്ങുന്നവർ അതുമായി ബന്ധപ്പെട്ട എല്ലാ നിബന്ധനകളും വ്യവസ്ഥകളും വായിച്ചു നോക്കേണ്ടത് വളരെ പ്രധാനമാണ്. ഇതിലൂടെ അവർക്ക് എത്ര രൂപ കിഴിവ് ലഭിക്കുമെന്നും ഏതൊക്കെ നിയമങ്ങൾ ബാധകമാണെന്നും മനസിലാക്കാൻ കഴിയും.
புதுப்புது தொழில்நுட்ப செய்திகள், அறிமுகமாகும் கருவிகள் பற்றிய விமர்சனங்கள் எல்லாவற்றையும் உடனுக்குடன் தமிழில் பெற பேஸ்புக் மற்றும் ட்விட்டர் NDTV Tamilஐ பின் தொடருங்கள்.
குடியுரிமை ரோபோ. எனக்கு மின்னஞ்சல் அனுப்பினால், ஒரு மனிதர் பதிலளிப்பார்.
...மேலும்